അഞ്ചാലുംമൂട് ഡിവിഷൻ സമ്മേളനം

Monday 15 September 2025 12:54 AM IST

കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യു.ടി.യു.സി ഒക്ടോബർ 5ന് കൊല്ലത്ത് നടത്തുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അഞ്ചാലുംമൂട് ഡിവിഷൻ സമ്മേളനം നടത്തി. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ആർ.സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. അഞ്ചാലുംമൂട് കൗൺസിലർ സ്വർണമ്മ അദ്ധ്യക്ഷയായി. പാർട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം ബിജു.ആർ.നായർ സ്വാഗതവും സെക്രട്ടറി സുശീല നന്ദിയും പറഞ്ഞു.