ശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു

Monday 15 September 2025 2:26 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം പഞ്ചവാദ്യം കലാകാരൻ പെരിങ്ങോട് ചന്ദ്രന് സമ്മാനിച്ചു. സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ പുരസ്‌കാരം സമർപ്പിച്ചു. 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്ത് ഗ്രാം സ്വർണ പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സാംസ്‌കാരികസമ്മേളനം സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, ദേവസ്വം അഡ്മിനിസ്ട്രറ്റർ ഒ.ബി.അരുൺ കുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി.വിശ്വനാഥൻ, സി.മനോജ്, അസി.മാനേജർ കെ.ജി.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ശേഷം പുരസ്‌കാര സ്വീകർത്താവായ പെരിങ്ങോട് ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി.