കോ​ളേ​ജ് ​മാ​ഗ​സി​ന്റെ​ ​പ്ര​കാ​ശ​ന​വും മൊ​മ​ന്റോ​ ​വി​ത​ര​ണ​വും

Monday 15 September 2025 1:41 AM IST

തി​രൂ​ര​ങ്ങാ​ടി​:​ ​പി.​എ​സ്.​എം.​ഒ​ ​കോ​ളേ​ജ്,​ ​തി​രൂ​ര​ങ്ങാ​ടി​യി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ 2024​-25​ ​വ​ർ​ഷ​ത്തെ​ ​കോ​ളേ​ജ് ​മാ​ഗ​സി​ന്റെ​ ​പ്ര​കാ​ശ​ന​വും​ ​മൊ​മ​ന്റോ​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.​ ​കോ​ളേ​ജ് ​മാ​നേ​ജ​ർ​ ​എം.​കെ​ ​ബാ​വ​ ​മാ​നേ​ജേ​രി​യ​ൽ​ ​അ​ഡ്ര​സ്സും​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​ൻ​ചാ​ർ​ജ് ​ഡോ.​ ​നി​സാ​മു​ദ്ദീ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​അ​ഡ്ര​സ്സും​ ​ന​ൽ​കി.​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​വി.​മു​ഹ​മ്മ​ദ് ​ഷാ​മി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ന്യൂ​സ് ​എ​ഡി​റ്റ​ർ​ ​വി.​എ​സ്.​ര​ഞ്ജി​ത്ത് ​ഒ​പ്പ​രി​ ​മാ​ഗ​സി​ന്റെ​ ​പ്ര​കാ​ശ​ന​ ​ക​ർ​മ്മം​ ​നി​ർ​വ​ഹി​ച്ചു.​ ​മാ​ഗ​സി​ന്റെ​ ​ചീ​ഫ് ​എ​ഡി​റ്റ​റാ​യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​അ​സീ​സ് ​കെ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി. യൂ​ണി​യ​ൻ​ ​ആ​ർ​ട്സ് ​ക്ല​ബ് ​സെ​ക്ര​ട്ട​റി​ ​പി.​കെ.​മു​ഹ​മ്മ​ദ് ​ഷെ​രീ​ഫ്,​ ​യൂ​ണി​യ​ൻ​ ​അ​ഡ്വൈ​സ​ർ​ ​എം.​പി.​ബാ​സിം,​ ​സ്റ്റാ​ഫ് ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൽ​ ​സ​മ​ദ്,​ ​സൂ​പ്ര​ണ്ട​ന്റ് ​മു​ജീ​ബ് ​റ​ഹ്മാ​ൻ​ ​കാ​രി,​ ​മാ​ഗ​സി​ൻ​ ​ക​മ്മി​റ്റി​ ​മെ​മ്പ​ർ​ ​ഷ​ഫീ​ൻ​ ​എം.​പി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.

പ്ര​കാ​ശ​നം​ ​ചെ​യ്ത​ ​കോ​ളേ​ജ് ​മാ​ഗ​സി​ൻ​ ​ഒ​പ്പ​രി​യു​ടെ​ ​കോ​പ്പി​ ​ന്യൂ​സ് ​എ​ഡി​റ്റ​ർ​ ​ര​ഞ്ജി​ത്തി​ൽ​ ​നി​ന്ന് ​കോ​ളേ​ജ് ​മാ​നേ​ജ​ർ​ ​എം.​കെ.​ബാ​വ​ ​ഏ​റ്റു​വാ​ങ്ങു​ന്നു