തിരുവനന്തപുരത്ത് സ്കൂൾ ബസിനടിയിലേക്ക് ബെെക്ക് ഇടിച്ചുകയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
Monday 15 September 2025 11:46 AM IST
തിരുവനന്തപുരം: സ്കൂൾ ബസിനടിയിലേക്ക് ബെെക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം മാറനല്ലൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ബെെക്ക് യാത്രക്കാരനായ ജോസ് അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗത്തിലെത്തിയ ബെെക്ക് റോഡിൽ തെന്നി സ്കൂൾ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.