പൂർവവിദ്യാർത്ഥി ശില്പശാല
Tuesday 16 September 2025 12:46 AM IST
കൊച്ചി: ഫാർമസ്യൂട്ടിക്കൽ വ്യവസായ രംഗത്തെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ അമൃത വിശ്വവിദ്യാപീഠം പൂർവവിദ്യാർത്ഥി കൂട്ടായ്മ ശില്പശാല സംഘടിപ്പിച്ചു.
ചീഫ് കോ ഓർഡിനേറ്റർ ഡോ. പി.ജി. നായരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അമൃത ഹോസ്പിറ്റൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ അദ്ധ്യക്ഷത വഹിച്ചു. അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ, അമേരിക്കയിലെ ബ്രിസ്റ്റോൾ മെയേഴ്‌സ് സ്‌ക്വിബ്ബിലെ ഡോ. ജെ. ലക്ഷ്മി എന്നിവർ സംസാരിച്ചു. അലുംനി മാഗസിൻ ഒമ്പതാം പതിപ്പിന്റെ പ്രകാശനം ഡോ. പ്രേം നായർ നിർവഹിച്ചു.