ഉപവാസ സമരം ഇന്ന് 

Tuesday 16 September 2025 12:50 AM IST
ഏകദിന ഉപവാസ സമരം

കോഴിക്കോട്: ജില്ലയിൽ നടക്കുന്ന പൊലീസ് ഗുണ്ടായിസത്തിനെതിരെയും യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളെ കള്ളക്കേസിൽ കുടുക്കി മർദ്ദിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ നടത്തുന്ന ഏകദിന ഉപവാസ സമരം ഇന്ന് രാവിലെ 9മുതൽ വൈകീട്ട് 5 മണിവരെ നടക്കാവ് ഐ.ജി ഓഫീസിന് സമീപം നടക്കും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി പ്രഭാഷണം നടത്തും. സമാപന സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സിനിമ നടൻ ജോയ്മാത്യു, എഴുത്തുകാരായ കൽപറ്റ നാരായണൻ, യു.കെ. കുമാരൻ തുടങ്ങിയവർ പ്രസംഗിക്കും.