നവരാത്രി സർഗോത്സവം
Tuesday 16 September 2025 12:02 AM IST
കോഴിക്കോട്: കേസരി ഭവനിൽ നവരാത്രി സർഗോത്സവം 20ന് വൈകിട്ട് 5.30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രഹ്മണ്യ അഡിഗകളുടെ കാർമ്മികത്വത്തിൽ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭിക്കും. 22ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത ദിവസങ്ങളിൽ സ്വാമി ആനന്ദവനം ഭാരതി, പി.ടി.ഉഷ എം.പി, സി.സദാനന്ദൻ എം.പി, ആചാര്യശ്രീ എം.ആർ.രാജേഷ്, ശ്രേഷ്ഠാചാര സഭ ആചാര്യൻ എംടി വിശ്വനാഥൻ, സ്വാമി നന്ദാത്മജാനന്ദ, മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള, നടി അഖില ശശിധരൻ, സ്വാമി നരസിംഹാനന്ദ, ഡോ.മുരളീ വല്ലഭൻ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 2ന് രാവിലെ 7.30 മുതൽ വിദ്യാരംഭം നടക്കും.