ഹിന്ദി ദിനത്തിൽ ഹ്രസ്വ ചിത്രം
Tuesday 16 September 2025 12:59 AM IST
രാമനാട്ടുകര: ദേശീയ ഹിന്ദി ദിനത്തിൽ ഹ്രസ്വ ചിത്രം ഒരുക്കാൻ രാമനാട്ടുകര അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ. ആറാം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ നാടോടിക്കഥയെ ആസ്പദമാക്കിയാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. പി.ടി.എ പ്രസിഡന്റ് പി ബാലരാമൻ പ്രധാനാദ്ധ്യാപകൻ എം കെ മോഹൻദാസ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ് നിർവഹിച്ചു. അദ്ധ്യാപകരായ വിപിൻ മനാട്ട് രചനയും ദ്യുതിൻ സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. കഥാപാത്രങ്ങളായി വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് സഹദ്, അഭിജിത് എൻ ടി, അദ്രിക കെ പി, ആദിത്യ എൻ, ശ്രിയ പി എം, ആത്മയ വി കെ, ഹൃതിക വി എന്നിവർ വേഷമിടും.