കേരള പ്രവാസി സംഘം സമ്മേളനം

Tuesday 16 September 2025 12:02 AM IST
കേരള പ്രവാസി സംഘo ഫറോ​ക്ക് ഏരിയ സമ്മേളനം ​ ​ സംസ്ഥാന സെക്രട്ടറി പി. സൈതാലികുട്ടി ഉ​ദ്ഘാടനം ചെ​യ്യുന്നു

​ഫറോക്ക്: കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്ന​തിന് ​ അരീക്കാട്​, മീഞ്ചന്ത​, വട്ടക്കിണർ മേൽപ്പാലം പ്രവൃത്തികൾ ഉടൻ ആരംഭിക്കണമെന്ന് കേരള പ്രവാസി സംഘം ഫറോ​ക്ക് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അരീക്കാട് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി പി. സൈതാലികുട്ടി ഉ​ദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പീറ്റർ സുബാലിതൻ അ​ദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. വി ഇക്ബാൽ. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ, ജില്ലാ വൈസ് പ്രഡിഡന്റ് പേരോത്ത് പ്രകാശൻ. ആഷാദ് പള്ളത്ത്. ജലീൽ ചാലിൽ. പി ഗിരീഷ് കുമാർ.സി. വത്സരാജൻ. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ പി. ഗിരീഷ് കുമാർ ( പ്രസി)​, പീറ്റർ സുബാലിതൻ.വി അബ്ദുൽ ലത്തീഫ് ( വൈസ് പ്രസി )​,എൻ. രാജീവൻ (സെക്രട്ടറി )​, ജലീൽ ചാലിൽ. പ്രവീൺ കൂട്ടുങ്ങൽ ( ജോ​. സെക്രട്ടറി )​, ടി മുഹമ്മദ് നിഷാദ് (ട്രഷറർ )​.