സാമ്രാജ്യത്വ വിരുദ്ധ പ്രകടനം

Tuesday 16 September 2025 12:14 AM IST
സി.പി.ഐ.എം. ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നടത്തിയ സാമ്രാജ്യത്യ വിരുദ്ധ റാലി

ബാലുശ്ശേരി: ഖത്തർ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്കുനേരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലും ഇസ്രയേൽ ധനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും

സി. പി. എം ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ സാമ്രാജത്വവിരുദ്ധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. പി പ്രേമ, പി .പി രവീന്ദ്രനാഥ്, എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ടി .കെ സുമേഷ് സ്വാഗതം പറഞ്ഞു.