വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ; സർവേ വേഗത്തിലാക്കാൻ നിർദ്ദേശവുമായി മന്ത്രി
തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയുടെ സർവെ വേഗത്തിലാക്കാൻ സർവെയർമാരുടെ കുറവ് പരിഹരിക്കുമെന്ന് മന്ത്രി കെ രാജൻ. ജില്ലാ റവന്യൂ അസംബ്ലിയിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമായി വരുന്ന സർവെയർമാരുടെ എണ്ണം റിപ്പോർട്ട് ചെയ്യാൻ ജില്ലാ കളക്ടറോട് മന്ത്രി നിർദേശിച്ചു.ജില്ലാ കളക്ടർ അനു കുമാരി ജില്ലയിലെ പ്രവർത്തനങ്ങൾ വിവരിച്ചു. മന്ത്രി ജി ആർ അനിൽ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ,ആന്റണി രാജു,വി ജോയ്,വി ശശി,ഡി കെ മുരളി,ഐ ബി സതീഷ്,എം വിൻസെൻ്റ്,ജി സ്റ്റീഫൻ,സി കെ ഹരീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പട്ടയം,ഡിജിറ്റൽ റീ സർവെ,ഭൂമിയും വീടും അനുവദിക്കുന്നതിനുള്ള ഇനം മാറ്റം,വില്ലേജ് ഓഫീസിന് സ്ഥലം അനുവദിക്കൽ,സ്മാർട്ട് വില്ലേജ് നിർമ്മാണം,റവന്യൂ ടവർ നിർമ്മാണം,ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ എംഎൽഎമാർ ഉന്നയിച്ച വിഷയങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു.
റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം,ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ,റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത,സർവെ ഡയറക്ടർ സീറാം സാംബശിവ റാവു,ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മിഷണർ കെ മീര തുടങ്ങി റവന്യൂ ഉദ്യോഗസ്ഥർ പങ്കെടുത്തു.