കമ്മ്യൂണിറ്റി അവയർനസ് ട്രെയിനിംഗ് ; ദുരന്തനിവാരണ പരിശീലനം നൽകി

Tuesday 16 September 2025 12:35 AM IST
എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ നടന്ന ദുരന്തനിവാരണ പരിശീലനം ജില്ലാ പ്ലാനിങ് ഹാളിൽ ജില്ലാ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ എൻ.ഡി.ആർ.എഫിന്റെയും നേതൃത്വത്തിൽ കമ്മ്യൂണിറ്റി അവയർനസ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി എൻ.ഡി.ആർ.എഫിന്റെ കീഴിലുള്ള ആപ്തമിത്ര അംഗങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളിൽ നടന്ന പരിപാടി ജില്ലാകളക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ അദ്ധ്യക്ഷയായി. പാലക്കാട് ജില്ലാ ഫയർ ഓഫീസറും മുൻ മലപ്പുറം ജില്ല ഓഫീസറുമായ വി.കെ.ഋതീജിനെ ജില്ലാകളക്ടർ ഉപഹാരം നൽകി ആദരിച്ചു. ദുരന്ത സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും മറ്റുള്ളവർക്ക് സഹായം നൽകാനും ആവശ്യമായ അടിസ്ഥാന പരിശീലനമാണ് എൻ.ഡി.ആർ.എഫ് സംഘം നൽകിയത്. എ.ഡി.എം എൻ.എം.മെഹറലി, ഫയർ ഓഫീസർ ടി.അനൂപ്, മലപ്പുറം ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ഇ.കെ.അബ്ദുൾ സലീം, മുൻ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.പ്രദീപ്, ടീം കോഓ‌ർഡിനേറ്റർ രാഹുൽ കുമാർ, 150 ഓളം വരുന്ന ആപ്തമിത്ര സേവകർ, വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.