വനിതാകമ്മിഷൻ സിറ്റിംഗ്
Tuesday 16 September 2025 12:35 AM IST
പാലക്കാട്: സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാകമ്മിഷൻ അദാലത്തിൽ 36 പരാതികൾ പരിഗണിച്ചു. ഒരു പരാതി തീർപ്പാക്കി. ഒരു പരാതിയിൽ എസ്.പി റിപ്പോർട്ട് തേടി. രണ്ട് പരാതികൾ പൊലീസ് റിപ്പോർട്ടിനായി നൽകി. 32 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.
സിറ്റിംഗിൽ ലഭിച്ച പരാതികളിൽ ഗാർഹിക പീഡന പരാതികളാണ് അധികം. തൊഴിലിടങ്ങളിലും മാനസികമായും ശാരീരികമായും സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. കുടുംബങ്ങളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും തുല്യരായി വളർത്തേണ്ടത് നല്ല മാറ്റങ്ങൾക്കിടയാക്കുമെന്നും പ്രീ മാരിറ്റൽ കൗൺസിലിംഗിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണെന്നും മഹിളാമണി പറഞ്ഞു. അദാലത്തിൽ അഡ്വ. ഷീബ, കൗൺസിലർമാരായ ബിന്ദ്യ, ജിജിഷ, എ.എസ്.ഐ അസ്മിന ബാനു, സി.പി.ഒ അനിത പങ്കെടുത്തു.