ഇ മാലിന്യം ക്ലീൻ ശേഖരിച്ചത് 82932.724 കിലോ
കോഴിക്കോട്: സംസ്ഥാനത്തെ നഗര സഭകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒരു മാസം കൊണ്ട് ഹരിതകർമ്മസേന ശേഖരിച്ചത് 82932.724 കിലോ ഇ-മാലിന്യം. ജൂലായ് 15 മുതൽ ആഗസ്റ്റ് 15 വരേയുള്ള കണക്കാണിത്. ഇതിൽ 77930.675 കിലോ അപകടമില്ലാത്ത വേസ്റ്റുകളാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നായി 4462.05 കിലോ അപകടകരമായ ഇ വേസ്റ്റുകളും ശേഖരിച്ചു. ഏറ്റവും കൂടുതൽ ഇ മാലിന്യം ശേഖരിച്ചത് ആലപ്പുഴയിൽ നിന്നാണ്. 15936.341 കിലോ. 525 കിലോ മാത്രം ശേഖരിച്ച വയനാടാണ് കുറവ്.
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത വില നിശ്ചയിച്ച് 44 തരം ഇ-മാലിന്യങ്ങ (ഇലക്ട്രോണിക് മാലിന്യം)ളാണ് ഹരിത കർമ്മസേന ശേഖരിക്കുന്നത്. പഴയകാലത്തെ ഡിവിഡി പ്ലെയറുകൾ, ടേപ്പ് റെക്കോർഡർ, ടി.വി, ഫാൻ, ലാപ്ടോപ്, കംപ്യൂട്ടർ, മോണിറ്റർ, മൗസ്, റഫ്രിജറേറ്റർ തുടങ്ങിയവ ശേഖരിക്കുന്നവയിൽപെടും.
ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ ഏജൻസികളുമായി ചേർന്ന് തദ്ദേശവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും കോർപ്പറേഷനുകളിലും പദ്ധതി നടപ്പിലാക്കി തുടങ്ങി. നിലവിൽ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതി അടുത്ത മാസത്തോടെ പഞ്ചായത്ത് തലത്തിൽ കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.
ഉപഭോക്താവിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങളിന്മേൽ കിലോയ്ക്ക് ഇനം തിരിച്ച് നിശ്ചിത വില നൽകി ഹരിത കർമ്മ സേന ശേഖരിച്ച്ക്ലീൻ കേരള കമ്പനിയ്ക്ക് കെെമാറും. ക്ലീൻ കേരളയ്ക്ക് കൈമാറുന്ന മാലിന്യത്തിന് കമ്മിഷൻ അടക്കമുള്ള വിഹിതം ഹരിതകർമ്മ സേനയ്ക്ക് നൽകും. ഇവയിൽ ഉപയോഗിക്കാൻ സാധിക്കുന്നവ പുനരുപയോഗത്തിന് കൈമാറുകയും അല്ലാത്തവ നശിപ്പിക്കാൻ ഗവ.അംഗീകൃത എജൻസികൾക്ക് നൽകുകയും ചെയ്യും.
ശേഖരിച്ച മാലിന്യം-ജില്ല തിരിച്ച്
ജില്ല ........................... അപകടമല്ലാത്തത്...............അപകടം
തിരുവനന്തപുരം..........6420................................0
കൊല്ലം............................1596.19............................0
പത്തനംതിട്ട....................8866.................................0
ആലപ്പുഴ.......................15936.341..........................345.15
കോട്ടയം.........................7939.62..............................365.5
ഇടുക്കി...........................890.....................................0
എറണാകുളം................15682.084...........................551.4
തൃശൂർ...........................3218.....................................0
പാലക്കാട്.....................2225.54.................................0
മലപ്പുറം.......................2888.9....................................0
കോഴിക്കോട്...............6260.......................................0
കണ്ണൂർ.........................3838........................................3200
വയനാട്........................525............................................0
കാസർകോട്............1645............................................0