വഖഫ്‌ വിധി ആശ്വാസകരം: ജിഫ്രി തങ്ങൾ

Tuesday 16 September 2025 12:00 AM IST

കോഴിക്കോട്: വഖഫ് ഭേദ​ഗതി നിയമം ഭാ​ഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) അദ്ധ്യക്ഷൻ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ. വിധി പരമോന്നത നീതി പീഠത്തിലുള്ള വിശ്വാസം കൂട്ടാൻ ഉപകരിക്കുമെന്നും പറഞ്ഞു.

ഇടക്കാല ഉത്തരവ് ന്യൂനപക്ഷങ്ങൾക്കും മതേതര ശക്തികൾക്കും ആശ്വാസം പകരുന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. തർക്കങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവേളയിൽ ഭൂമി വഖഫ് അല്ലാതാവുമെന്ന വിവാദമായ സെക്ഷൻ 3 -സി സ്റ്റേ ചെയ്തത് ഹർജിക്കാർക്ക് വലിയ ആശ്വാസം പകരുന്നു.

പ്ര​തീ​ക്ഷാ​ജ​ന​ക​മെ​ന്ന് ​കാ​ന്ത​പു​രം

കോ​ഴി​ക്കോ​ട്:​ ​വ​ഖ​ഫ് ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​ഭാ​ഗി​ക​മാ​യി​ ​സ്റ്റേ​ ​ചെ​യ്ത​ ​സു​പ്രീം​ ​കോ​ട​തി​ ​ന​ട​പ​ടി​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​കാ​ന്ത​പു​രം​ ​എ.​പി​ ​അ​ബൂ​ബ​ക്ക​ർ​ ​മു​സ്‌​ലി​യാ​ർ.​ ​വ​ഖ​ഫി​ന്റെ​ ​സു​താ​ര്യ​ത​യെ​യും​ ​സ്വ​ഭാ​വ​ത്തെ​യും​ ​ത​ക​ർ​ക്കും​വി​ധം​ ​ത​യ്യാ​റാ​ക്കി​യ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ലെ​ ​ചി​ല​ ​വ​കു​പ്പു​ക​ൾ​ ​സ്റ്റേ​ ​ചെ​യ്ത​ ​ന​ട​പ​ടി​ ​ഭ​ര​ണ​ഘ​ട​നാ​ ​അ​വ​കാ​ശ​ങ്ങ​ളു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​ജ​നാ​ധി​പ​ത്യ​ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും​ ​ക​രു​ത്തു​ ​പ​ക​രും.

ജ​ന​ത​യ്ക്ക്ല​ഭി​ച്ച​ ​പ്ര​തീ​ക്ഷ​ ​:​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം​:​ ​വ​ഖ​ഫ് ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ഭാ​ഗി​ക​മാ​യി​ ​സ്റ്റേ​ ​ചെ​യ്ത​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഇ​ന്ത്യ​ൻ​ ​ജ​ന​ത​യ്ക്ക് ​ല​ഭി​ച്ച​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യാ​ണെ​ന്ന് ​മു​സ്ലിം​ ​ലീ​ഗ് ​നേ​താ​വ് ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​പ​റ​ഞ്ഞു.​ ​വ​ഖ​ഫ് ​ഭൂ​മി​യു​ടെ​ ​മേ​ലു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ​നേ​ര​ത്തെ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണ്.​ ​പ​ല​ ​ഏ​കാ​ധി​പ​ത്യ​ ​വ​ശ​ങ്ങ​ളും​ ​വി​ധി​യോ​ടെ​ ​ഇ​ല്ലാ​താ​യി.​ ​മൗ​ലി​ക​ ​അ​വ​കാ​ശം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​താ​ണ് ​വി​ധി.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​ഉ​ണ്ടെ​ന്ന് ​ക​രു​തി​ ​അ​ടി​സ്ഥാ​ന​ ​സ്വ​ഭാ​വ​ങ്ങ​ൾ​ക്ക് ​മാ​റ്റം​ ​വ​രു​ത്താ​നാ​വി​ല്ല.​ ​അ​ന്തി​മ​വി​ധി​യും​ ​ഇ​ന്ത്യ​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ശ​ക്തി​യാ​കും.​ ​വി​ഷ​യ​ത്തി​ലെ​ ​ആ​ശ​ങ്ക​ ​ഒ​ഴി​ഞ്ഞു​മാ​റി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മു​ന​മ്പം​ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും: രാ​ജീ​വ്ച​ന്ദ്ര​ശേ​ഖർ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​ഖ​ഫ് ​നി​യ​മ​ഭേ​ദ​ഗ​തി​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​കോ​ൺ​ഗ്ര​സ് ​വാ​ദം​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​യോ​ടെ​ ​പൊ​ളി​ഞ്ഞെ​ന്നും​ ​മു​ന​മ്പം​ ​ജ​ന​ത​ ​ഉ​ൾ​പ്പെ​ടെ​ ​നേ​രി​ടു​ന്ന​ ​വ​ഖ​ഫ് ​അ​ധി​നി​വേ​ശ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഇ​ത് ​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും​ ​ബി.​ജെ.​പി.​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.​ ​മു​ന​മ്പം​ ​ജ​ന​ത​യ്ക്ക് ​ബി.​ജെ.​പി​ ​കൊ​ടു​ത്ത​ ​വാ​ക്ക് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ക​യാ​ണ്.​ ​വ​ഖ​ഫി​ന്റെ​ ​പേ​രി​ൽ​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ന്ന​വ​ർ​ക്കും​ ​യ​ഥാ​ർ​ത്ഥ​ ​വ​ഖ​ഫ് ​ഭൂ​മി​ക്കും​ ​ഒ​രേ​പോ​ലെ​ ​ഗു​ണം​ ​ചെ​യ്യു​ന്ന​താ​ണ് ​നി​യ​മ​ഭേ​ദ​ഗ​തി​യും​ ​ഇ​പ്പോ​ഴു​ണ്ടാ​യ​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ലും.