വിശ്വകർമ്മ ദിനാചരണം
Tuesday 16 September 2025 12:53 AM IST
ചെങ്ങന്നൂർ : വിശ്വകർമ്മ സർവീസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ 17ന് വിശ്വകർമ്മ ദിനാഘോഷം നടക്കും. രാവിലെ 9ന് പതാക ഉയർത്തൽ. 9.30ന് ഗവ.ജില്ലാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്ര എ.സി.റോഡു വഴി വിശ്വകർമ്മ നഗർ (വണ്ടിമല ഓഡിറ്റോറിയത്തിൽ) എത്തിച്ചേരും. തുടർന്ന് യൂണിയൻ പ്രസിഡന്റ് ടി.സി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. എ.മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും അനുമോദനവും അവാർഡ്ദാനവും, വിദ്യാഭ്യാസ പുരസ്‌കാരവും, അന്നദാനവും ഈ വർഷത്തെ വിശ്വകർമ്മ ദിനാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.