സാമ്രാജ്യത്വ വിരുദ്ധറാലി

Tuesday 16 September 2025 12:57 AM IST

ചെങ്ങന്നൂർ : സി.പി.എം ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വ വിരുദ്ധ റാലിയും സമ്മേളനവും നടന്നു. ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് ജംഗ്ഷനിൽ നടന്ന യോഗം ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ഷീദ് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. എം.കെ.മനോജ്, കെ.എസ്.ഷിജു, ബി.ബാബു, പി.ഉണ്ണികൃഷ്ണൻ നായർ, കെ.എസ്.ഗോപാലകൃഷ്ണൻ, എൻ.എ.രവീന്ദ്രൻ, വി.വി.അജയൻ, കെ.ആർ.മുരളീധരൻ പിള്ള, കെ.എസ്.ഗോപിനാഥൻ, ജെ.അജയൻ, നെൽസൺ ജോയി, ജി.വിവേക്, കെ.കെ.ചന്ദ്രൻ, പി.കെ.അനിൽ കുമാർ, വി.ജി.അജീഷ് എന്നിവർ സംസാരിച്ചു.