മൂന്നുപേർ അറസ്റ്റിൽ
Tuesday 16 September 2025 12:01 AM IST
പന്തളം : മദ്ധ്യവയസ്‌കനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചും മറ്റും പരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ പന്തളം പൊലീസ് പിടികൂടി. പന്തളം മങ്ങാരം മുത്തുണിയിൽ ദിൽഷാ മൻസിലിൽ ദിൽക്കു ദിലീപ് (25), ഏനാത്ത് മണ്ടച്ചൻപാറ പറവിള പുത്തൻവീട്ടിൽ ജെബിൻ തോമസ് (28), പന്തളം മങ്ങാരം കുരീക്കാവിൽ അജിൽ കൃഷ്ണൻ (28) എന്നിവരാണ് അറസ്റ്റിലായത്. പന്തളം കടയ്ക്കാട് വലിയിവിള കിഴക്കേതിൽ അബ്ദുൽ റഹ്മാനാണ് മർദ്ദനമേറ്റത്. 13ന് രാത്രി 9.30ന് പന്തളം സ്റ്റാൻഡിന് സമീപത്തുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സ്‌കൂട്ടറിൽ വന്ന പ്രതികൾ അബ്ദുൽ റഹ്മാനെ ബൈക്ക് തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു.