അയ്യപ്പസംഗമം 3250 പേർക്ക് പ്രവേശനം

Tuesday 16 September 2025 12:00 AM IST

തിരുവനന്തപുരം: പമ്പയിൽ 20 ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ആദ്യം രജിസ്റ്റർ ചെയ്ത 3250 പേർക്ക് പ്രവേശനം നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. അയ്യായിരം പേർ രജിസ്റ്രർ ചെയ്ത സാഹചര്യത്തിലാണ് ആദ്യം രജിസ്റ്റർ ചെയ്ത 3250 പേരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. അയ്യപ്പസംഗമത്തിനെത്തുന്ന പ്രതിനിധികൾ ദർശനം ആഗ്രഹിക്കുന്നെങ്കിൽ സൗകര്യം ഒരുക്കും.19, ​20 തീയതികളിൽ അയ്യപ്പസംഗമ പ്രതിനിധികൾ അല്ലാത്ത ഭക്തർക്ക് നിയന്ത്രണമുണ്ടാകും. അയ്യപ്പസംഗമത്തിനെത്തുന്ന പ്രതിനിധികളെ സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കുമെന്നുമുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു.