അലിഷാന് അർദ്ധസെഞ്ച്വറി, യു.എ.ഇയ്ക്ക് ജയം
Monday 15 September 2025 11:51 PM IST
ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒമാനെ 42 റൺസിന് തോൽപ്പിച്ച് ആതിഥേയരായ യു.എ.ഇ. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ മലയാളി താരം അലിഷാൻ ഷറഫുവിന്റേയും (51) ക്യാപ്ടൻ വാസിമിന്റേയും (69) അർദ്ധസെഞ്ച്വറികളുടെ മികവിൽ 172/5 എന്ന സ്കോർ ഉയർത്തി. ഒമാൻ 18.4 ഓവറിൽ 130 റൺസിന് ആൾഔട്ടായി. 38 പന്തുകളിൽ ഏഴുഫോറും ഒരു സിക്സുമടക്കം 51 റൺസ് നേടിയ അലിഷാനാണ് പ്ളേയർ ഒഫ് ദ മാച്ച്.
ശ്രീലങ്കയ്ക്ക് ജയം
ഏഷ്യാകപ്പിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ശ്രീലങ്ക നാലുവിക്കറ്റിന് ഹോംഗ്കോംഗിനെ തോൽപ്പിച്ച് സൂപ്പർ ഫോർ റൗണ്ട് ഉറപ്പാക്കി.ആദ്യം ബാറ്റ് ചെയ്ത ഹോംഗ്കോംഗ് 149/9 എന്ന സ്കോർ ഉയർത്തിയത് ലങ്ക 16.4 ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ മറികടന്നു.
ഇന്നത്തെ മത്സരം
അഫ്ഗാൻ vs ബംഗ്ളാദേശ്