തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് പുതിയ പദ്ധതി

Tuesday 16 September 2025 12:00 AM IST

തിരുവനന്തപുരം:തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികളോട് ജനങ്ങൾക്ക് ആഭിമുഖ്യമുണ്ടാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ "സ്റ്റേ റെഡി എസ്.ഐ.ആർ.ഈസ് കമിംഗ്"എന്ന പുതിയ പദ്ധതിക്ക് രൂപം നൽകി. വോട്ടർമാരെ, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരെയും യുവാക്കളെയും, അവരുടെ വോട്ടർ വിശദാംശങ്ങൾ പരിശോധിക്കാനും,പുതുക്കാനും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.കോളേജ് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകൾ വഴിയാകും പ്രചാരണ പരിപാടികൾ . ഇലക്ട്രൽ ലിറ്ററസി ക്ലബ്ബുകളിലേയും എൻ.സി.സി. ക്ലബ്ബുകളിലേയും കുട്ടികളുടെ സേവനം ഇലക്ഷൻ വോളന്റിയർമാരാക്കി ഉപയോഗപ്പെടുത്തും.

'സി.ഇ.ഒ.അറ്റ് ഉന്നതി' എന്ന മറ്റൊരു സാമൂഹ്യ ബോധവൽക്കരണ പദ്ധതിക്കും ഇലക്ഷൻ കമ്മിഷൻ തുടക്കമിട്ടു.