ദുലീപ് ട്രോഫി​ : സെൻട്രൽ സോണി​ന്

Monday 15 September 2025 11:57 PM IST

ബെംഗളുരു : മലയാളതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയി​ച്ച സൗത്ത്സോണി​നെ ഫൈനലി​ൽ ആറുവിക്കറ്റി​ന് തോൽപ്പി​ച്ച് രജത് പാട്ടീദാർ നയി​ച്ച സെൻട്രൽ സോൺ​ ദുലീപ് ട്രോഫി​ ​ ക്രി​ക്കറ്റ് കി​രീടം സ്വന്തമാക്കി​. ആദ്യ ഇന്നിംഗ്സി​ൽ 149 റൺസിന് സൗത്ത്സോൺ ആൾഔട്ടായിരുന്നു. സെൻട്രൽ സോൺ ആദ്യ ഇന്നിംഗ്സിൽ 511 റൺസടിച്ചു. രണ്ടാം ഇന്നിംഗ്സിൽ സൗത്ത്സോൺ 426 റൺസാണ് നേടിയത്. നാലുവിക്കറ്റ് നഷ്ടത്തിലാണ് സെൻട്രൽ സോൺ രണ്ടാം ഇന്നിംഗ്സിലെ വിജയലക്ഷ്യമായ 65 റൺസ് മറികടന്നത്.194 റൺസടിച്ച സെൻട്രൽ സോൺ താരം യഷ് റാത്തോഡാണ് പ്ളേയർ ഒഫ് ദ മാച്ച്.