സി.ബി.എസ്.ഇ പരീക്ഷയ്ക്ക് 75% ഹാജർ നിർബന്ധം
Tuesday 16 September 2025 12:02 AM IST
ന്യൂഡൽഹി:10,12 ക്ലാസ് ബോർഡ് പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധമാക്കി സി.ബി.എസ്.ഇ.2026ലെ ബോർഡ് പരീക്ഷകൾ മുതലാണ് പുതുക്കിയ മാനദണ്ഡം നടപ്പാക്കുക.ഇന്റേണൽ അസസ്‌മെന്റും നിർബന്ധമാണ്.സ്ഥിരമായി ക്ലാസ് നഷ്ടപ്പെടുത്തുന്നവർക്ക് ഇന്റേണൽ അസസ്‌മെന്റ് പൂർത്തിയാക്കാനാകില്ല. അവർക്ക് ബോർഡ് പരീക്ഷ എഴുതാനുമാകില്ല.10,12 ക്ലാസുകൾ 9-10,11-12 എന്നിങ്ങനെ രണ്ട് വർഷ പ്രോഗ്രാമുകളായിരിക്കുമെന്നും ഇന്നലെ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.