ബാലശാസ്ത്ര പരീക്ഷ
Tuesday 16 September 2025 1:09 AM IST
കൊല്ലം: പി.ടി.ഭാസ്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷകൾ ആരംഭിച്ചു. ചോദ്യങ്ങൾ ലഭിച്ചവർക്ക് ഒക്ടോബർ 15 വരെ ഉത്തരങ്ങൾ കണ്ടെത്താം. 30 നകം ഉത്തരങ്ങൾ 50 പേജിൽ കവിയാതെ എഴുതി ബൈന്റ് ചെയ്ത് പുസ്തകമാക്കി നൽകണം. 90 ശതമാനം ചോദ്യങ്ങൾക്കെങ്കിലും ഉത്തരമെഴുതിയ പുസ്തകങ്ങളെ സ്വീകരിക്കൂ. നവംബർ രണ്ടാം വാരത്തിൽ പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷാ പ്രതിഭകളുടെ ജില്ലാസംഗമം നടത്തും. മികച്ച ഉത്തരപുസ്തകം പി.ടി.ഭാസ്കര പണിക്കരുടെ ഓർമ്മ ദിനമായ ഡിസംബർ 29, 30 തീയതികളിൽ ഓൺലൈനായി നടക്കുന്ന ദേശീയ ബാലശാസ്ത്ര ആഗോള സംഗമത്തിലേക്ക് പരിഗണിക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.