സ്കൂൾ പ്രഭാത ഭക്ഷണം
Tuesday 16 September 2025 1:10 AM IST
കിഴക്കേകല്ലട: കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ. എൽ.പി സ്കൂളുകളിലെ കുട്ടികൾക്ക് നൽകുന്ന പ്രഭാത ഭക്ഷണം പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ലാലി നിർവഹിച്ചു. കിഴക്കേ കല്ലട ഗവ. എൽ.പി.എസിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് രാജു ലോറൻസ് അദ്ധ്യക്ഷനായി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർമാരായ ശ്രുതി, ശ്രീരാഗ് മഠത്തിൽ, ഉമാദേവിയമ്മ, ആർ.ജി.രതീഷ്, ന്യൂൺ മീൽ ഓഫീസർ റെയ്ജൻ.എ.മിറാൻഡ, അസി. സെക്രട്ടറി ജി.ശങ്കരൻകുട്ടി, എച്ച്.എം.ഷജീന, പി.ടി.എ പ്രസിഡന്റ് അഭില, രജിത, ഷീജ, ബേബർ എന്നിവർ സംസാരിച്ചു.