മാലാഖക്കൂട്ടം പുതിയ ബാച്ച്
Tuesday 16 September 2025 1:10 AM IST
കൊല്ലം: സർക്കാർ ആശുപത്രികളിൽ രണ്ട് വർഷത്തെ അപ്രന്റീസ് നിയമനം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ 'മാലാഖക്കൂട്ടം' പദ്ധതിയിലേക്ക് പുതുതായി 23 പേർക്ക് കൂടി നിയമനം. നവീന സാമൂഹ്യാരോഗ്യ പദ്ധതിയിലൂടെ ജനറൽ വിഭാഗത്തിൽ ബി.എസ്‌സി നഴ്‌സിംഗ് ബിരുദധാരികൾക്കാണ് 2025-26 ലേക്കുള്ള അവസരം. ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലാണ് പ്രവേശനം. പ്രവൃത്തിപരിചയം നൽകുന്നതിനോടൊപ്പം പരിശീലനം ലഭിച്ച പുതിയ തലമുറയിലെ ആരോഗ്യപ്രവർത്തകരെ സൃഷ്ടിക്കുകയാണ് സ്റ്റൈപ്പെന്റ് സഹിതമുള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് അംഗം സി.പി.സുധീഷ് കുമാർ, എച്ച്.എം.സി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.