കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ് നിയമനം

Tuesday 16 September 2025 3:16 AM IST

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ ഒഴിവുള്ള 22 അസിസ്റ്റന്റ് തസ്തികകളിലേക്ക് നിയമനം നടത്താൻ ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിച്ചു . 2026 ജനുവരി 9 ന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നു സമയബന്ധിതമായി നിയമനം നടത്തും.

അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ് ഓഫീസർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലെ ഓപ്പൺ ഒഴിവുകൾ നികത്തുന്നതിന് അർഹരായ കൃഷി ഓഫീസർമാരെയും അസിസ്റ്റൻ്റ് മാനേജർമാരെയും പ്രൊമോട്ട് ചെയ്യും. പ്രൊമോഷൻ നൽകുമ്പോൾ ഉണ്ടാകുന്ന കൃഷി ഓഫീസർമാരുടെ ഒഴിവുകളും നികത്തും.

വായ്പകളുടെ ബാങ്ക് പലിശ നിരക്ക് കുറയ്ക്കും. 18 മാസം മുതൽ 3 വർഷത്തിന് താഴെ സമയ പരിധിയിലുള്ള വായ്‌പകൾക്ക് പലിശ നിരക്ക് 11.40ൽ നിന്നും 10.45%,​ മൂന്ന് വർഷം മുതൽ 5 വർഷം വരെയുള്ള വായ്‌പകൾക്ക് 11.45ൽ നിന്നും 10.50% ,​അഞ്ച് വർഷം മുതലുള്ള വായ്‌പകൾക്കു 11.50ൽ നിന്നും 10.55 % എന്ന നിരക്കിലാണ് പലിശ പരിഷ്കരിച്ചതെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ: ജി.ഹരിശങ്കർ അറിയിച്ചു.