ആശുപത്രി പരിസരത്ത് ആംബുലൻസ് ‌ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി, സംഘർഷം

Tuesday 16 September 2025 8:07 AM IST

തൃശൂർ: ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. തൃശൂർ കുന്നംകുളത്താണ് സംഭവം. മലങ്കര ആശുപത്രി പരിസരത്ത് ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. പരസ്‌പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർമാർ തൃശൂർ പൊലീസിൽ പരാതി നൽകി.

ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തിയ ആംബുലൻസ് ‌ഡ്രൈവർമാരാണ് പരസ്‌പരം ഏറ്റുമുട്ടിയത്. എന്നാൽ തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്ന് ആദ്യം മർദ്ദനമേറ്റ ഡ്രൈവർ പറയുന്നു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്ക് പരിക്കുണ്ട്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നും വിശദമായി അന്വേഷണത്തിനുശേഷമായിരിക്കും കൂടുതൽ നടപടി സ്വീകരിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.