അശ്വിന്റെ വീട്ടുകാർ എന്തുകൊണ്ട് ഓണാഘോഷത്തിൽ പങ്കെടുത്തില്ല: കാരണം വെളിപ്പെടുത്തി ദിയ കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ പറയാം, അത് ദിയ കൃഷ്ണയ്ക്കാണെന്ന്. ആരാധകരെ പോലെ തന്നെ വിമർശകരും താരത്തിനുണ്ട്. പറയേണ്ട കാര്യത്തിൽ മുഖത്ത് നോക്കി പറയുന്ന കൂട്ടത്തിലാണ് ദിയ. അതുകൊണ്ടാണ് വിമർശകരും കൂടുതൽ. വിവാഹ ജീവിതവും കുടുംബ ജീവിതവും ആഗ്രഹിച്ച ദിയ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ഇപ്പോൾ. കുഞ്ഞിന്റെ മുഖം ദിവസങ്ങൾക്ക് മുമ്പാണ് ദിയ ആരാധകർക്കായി കാണിച്ചുകൊടുത്തത്.
മകൻ ഓമിക്ക് സുഖമില്ലാത്തതിനെ തുടർന്ന് ഓണവും വിവാഹ വാർഷിക ദിനവും ആഘോഷിക്കാൻ അശ്വിനും ദിയയ്ക്ക് സാധിച്ചില്ല. ഇതേത്തുടർന്ന് കുടുംബം അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഒരു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഈ ആഘോഷത്തിൽ അശ്വിന്റെ അച്ഛനും അമ്മയും പങ്കെടുത്തിരുന്നില്ല. ഇതേക്കുറിച്ച് ചിലർ കമന്റ് ബോക്സിൽ ചോദിക്കുകയും ചെയ്തു.
ഇപ്പോഴിതാ അശ്വിന്റെ അച്ഛനും അമ്മയും ആഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് പറയുകയാണ് ദിയ. അശ്വിന്റെ അച്ഛന് ചിക്കൻ പോക്സ് പിടിപെട്ടിട്ടുണ്ട്. അതുകൊണ്ട് പുറത്തേക്ക് വരുന്നത് നല്ലതല്ല. കുഞ്ഞും ഉണ്ടല്ലോ എന്നാണ് ദിയ പറഞ്ഞത്. നേരത്തെ കുഞ്ഞിന്റെ എല്ലാ ചടങ്ങുകളിലും അശ്വിന്റെ കുടുംബം പങ്കെടുത്തിരുന്നു. താൻ കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന ആളാണ്. ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയും. ആ സ്വഭാവം അശ്വിന്റെ വീട്ടുകാർക്ക് ഇഷ്ടമാണെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ദിയ കൃഷ്ണ പറഞ്ഞിരുന്നു.