'തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്'; വനംവകുപ്പ്  ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിർണാക തെളിവ് പുറത്ത്

Tuesday 16 September 2025 2:38 PM IST

കൽപ്പറ്റ: വയനാട് വനംവകുപ്പ് ഉദ്യോഗസ്ഥയെ അർദ്ധരാത്രി ഓഫീസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ സംഭാഷണം പുറത്ത്. പ്രതിയായ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന്റെ സംഭാഷണമാണ് പുറത്തുവന്നത്. പരാതിയിൽ നിന്ന് പിൻമാറാൻ രതീഷ് കുമാർ യുവതിക്ക് മേൽ സമ്മർദം ചെലുത്തുന്നതാണ് സംഭാഷണത്തിൽ ഉള്ളത്.

തെറ്റുപറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നുണ്ട്. പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിച്ചു. കേസിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭാഷണം പുറത്തുവന്നത്. കേസിൽ നിർണായക തെളിവായി ഇതിനെ കണക്കാക്കുന്നു.