ഫാ. വട്ടോലിയുടെ രാജി: സഭയ്‌ക്ക് താക്കീതെന്ന്

Tuesday 16 September 2025 6:31 PM IST

കൊച്ചി: വിശ്വാസികളിൽ ഭിന്നതയുണ്ടാക്കുന്ന സിറോമലബാർ സിനഡിന്റെ ക്രൈസ്തവവിരുദ്ധ നിലപാടിനെതിരായ താക്കീതാണ് ഫാ. അഗസ്റ്റിൻ വട്ടോലിയുടെ വികാരിപദവിയിലെ രാജിയെന്ന് സേവ് ഔവർ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) എക്‌സിക്യുട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കുർബാന ഏകീകരണത്തിലൂടെ വിശ്വാസികളെ രണ്ടുതട്ടിലാക്കിയ സിനഡിന്റെ നിലപാട് തിരുത്തിയില്ലെങ്കിൽ കൂടുതൽ വൈദികർ രാജിയുണ്ടാകും. കന്യാസ്ത്രീകളാകാൻ പെൺകുട്ടികളെ കിട്ടുന്നില്ലയെന്നു വിലപിക്കുന്ന സഭയ്ക്ക് വൈദികരില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് എസ്.ഒ.എസ് പറഞ്ഞു. വിക്ടർ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫെലിക്‌സ് പുല്ലൂടൻ, വർഗീസ് പറമ്പിൽ, ജോസഫ് വെളിവിൽ, ഷൈജു ആന്റണി, കെ.വി. ഭദ്രകുമാരി, കെ.ഡി. മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.