സാമ്രാജ്യത്വ വിരുദ്ധ സദസ്സ്
Wednesday 17 September 2025 12:51 AM IST
എടക്കര: സി.പി.എം എടക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ സദസ്സ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി. സഹീർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയി, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.സുകുമാരൻ, എ.ടി. റെജി, അഡ്വ. യു. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.