സി.പി.ആർ പരിശീലനം

Tuesday 16 September 2025 7:55 PM IST

കൊച്ചി: ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാട്ടർ മെട്രോയിൽ സി.പി.ആർ ട്രെയിനിംഗും ഫ്‌ളാഷ്‌മോബും നടത്തി വി.പി.എസ് ലേക്ഷോർ ആശുപത്രി. വേൾഡ് പേഷ്യന്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹോസ്പിറ്റൽ ജനങ്ങൾക്കായി സി.പി.ആർ ട്രെയിനിംഗ് നൽകിയത്.

വാട്ടർ മെട്രോയ്ക്ക് പുറമേ, വണ്ടർ ലാ, മറൈൻ ഡ്രൈവ്, ഇൻഫോപാർക്ക്, കലൂർ സ്റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും പരിശീലനം സംഘടിപ്പിച്ചു. ചോക്കിംഗ് മാനേജ്മെന്റ്, സ്‌പൈൻ ബോർഡ് മാനേജ്മെന്റ് ക്ലാസുകളും ഇതിനൊപ്പം നടത്തി. ബുധനാഴ്ച ഫോറം മാൾ, കലക്ട്രേറ്റ്, ലുലു മെട്രോ സ്റ്റേഷൻ, ലേക്ഷോർ ആശുപത്രി എന്നിവിടങ്ങളിൽ ബോധവത്കരണം സംഘടിപ്പിക്കും.