ജോബ് ഡ്രൈവ് 20ന്

Wednesday 17 September 2025 1:48 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജോബ് ഡ്രൈവ് 20ന് രാവിലെ 10ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള സൈറ്റ് സൂപ്പർവൈസർ, ഐ.ടി.ഐ ട്രെയിനി, ജി.എസ്.ടി ബില്ലിംഗ് സ്റ്റാഫ്, പാക്കിംഗ് സ്റ്റാഫ് ഒഴിവുകളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ/ഡിഗ്രിസിവിൽ, ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഇലക്ട്രിക്കൽ, ബോയിലർ എന്നീ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാം. താല്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ട് എത്തണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത്, ബയോഡാറ്റ കോപ്പി എന്നിവ കരുതണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912505435, 04912505204.