കേരള സർവകലാശാല ബി.എഡ് പ്രവേശനം
സർക്കാർ/എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ ബി.എഡ് പ്രവേശനത്തിന് 20ന് കോളേജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സർക്കാർ / എയ്ഡഡ് /സ്വാശ്രയ കോളേജുകളിലെ എം.എഡ് കോഴ്സിലേക്ക് 19ന് പാളയത്തെ സർവകലാശാല അഡ്മിഷൻ വിഭാഗത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ കോഴ്സുകളിൽ 22 ന് പാളയം സെനറ്റ് ഹാളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി/ ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 23 ന് പാളയത്തെ സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിവരങ്ങൾക്ക് : 0471-2302523.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് (റഗുലർ/ബ്രിഡ്ജ് 2024 -2025)
അപേക്ഷിക്കാം. വെബ്സൈറ്റ്- www.research.keralauniversity.ac.in
പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 17 ന് രാവിലെ 10.30ന് അതത് പഠനവകുപ്പുകളിൽ നടത്തും. വിവരങ്ങൾക്ക്: 0471-2308328, ഇമെയിൽ: csspghelp2025@gmail.com.
എം.ജിപരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ബി.എ (2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾക്ക് ആറു വരെയും ഫൈനോടുകൂടി ഏഴു വരെയും സൂപ്പർ ഫൈനോടെ ഒക്ടോബർ എട്ടു വരെയും അപേക്ഷ സ്വീകരിക്കും. ആറാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ മെഴ്സി ചാൻസ്) ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015, 2016 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് സെപ്തംബർ 18 വരെ അപേക്ഷിക്കാം.