ഓർമിക്കാൻ...

Wednesday 17 September 2025 12:02 AM IST

1. പി.ജി ആയുർവേദം പ്രവേശനം:- 2025ലെ പി.ജി ആയുർവേദ ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് 19ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ 25ന് ഉച്ചയ്ക്ക് 2 വരെ നടത്താം. വെബ്സൈറ്റ്: www.cee.kerala.gov.in.

2. പി.ജി ഹോമിയോ പ്രവേശനം:- 2025ലെ പി.ജി ഹോമിയോ ഡിഗ്രി കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിന് 20ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. ഓപ്ഷൻ രജിസ്ട്രേഷൻ 26ന് ഉച്ചയ്ക്ക് 2 വരെ നടത്താം. 10500 രൂപയാണ് വാർഷിക ട്യൂഷൻ ഫീ. വെബ്സൈറ്റ്: www.cee.kerala.gov.in.

3. എം.ജിയിൽ ഓൺലൈൻ ഡിഗ്രി, പി.ജി:- എം.ജി സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് & ഓൺലൈൻ എഡ്യുക്കേഷൻ നടത്തുന്ന, യു.ജി.സി അംഗീകൃതവും റഗുലർ ഡിഗ്രിക്ക് തുല്യവുമായ വിവിധ ഓൺലൈൻ പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: cdoe.mgu.ac.in.

4.എ​റാ​സ്മ​സ് ​മാ​സ്‌​റ്റേ​ഴ്‌​സ് ​ഇ​ൻ​ ​പ​ബ്ലി​ക്‌​ ​പോ​ളി​സി

എ​റാ​സ്മ​സ് ​സ്‌​കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി​യു​ള്ള​ 2026​-​ 28​ ​വ​ർ​ഷ​ത്തെ​ ​മാ​സ്‌​റ്റേ​ഴ്‌​സ് ​ഇ​ൻ​ ​പ​ബ്ലി​ക്‌​ ​പോ​ളി​സി​ ​പ്രോ​ഗ്രാ​മി​ന് ​ഡി​സം​ബ​ർ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​പ​രി​പ​ഠ​നം,​ ​ഗ​വേ​ഷ​ണം​ ​എ​ന്നി​വ​ ​ന​ട​ത്താ​നു​ള്ള​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ത്.​ ​പ​ഠ​ന​ച്ചെ​ല​വും,​ ​ട്യൂ​ഷ​ൻ​ ​ഫീ​സും​ ​പൂ​ർ​ണ​മാ​യും​ ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കും.​ ​എ​റാ​സ്മ​സ് ​പ്രോ​ഗ്രാ​മി​ൽ​ ​ഓ​സ്ട്രി​യ​യി​ലെ​ ​സെ​ൻ​ട്ര​ൽ​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​സ്‌​പെ​യി​നി​ലെ​ ​ബാ​ർ​സി​ലോ​ണി​യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​നെ​ത​ർ​ലാ​ൻ​ഡ്‌​സി​ലെ​ ​റൊ​ട്ടേ​ർ​ഡാം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി,​ ​യു.​കെ​യി​ലെ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഒ​ഫ്‌​ ​യോ​ർ​ക്ക് ​എ​ന്നി​വ​ ​പ​ങ്കാ​ളി​ക​ളാ​ണ്.​ ​w​w​w.​e​r​a​m​u​s.​p​l​u​s.​e​c.​e​u​r​o​p​a.​e​u.