വീട്ടിൽ ഷട്ടറിട്ട ഭാഗത്ത് വൻ ശേഖരം, പിടിച്ചെടുത്തത് റൈഫിളും എയർഗണ്ണും തിരകളും, എടവണ്ണയിൽ ആയുധവേട്ട

Tuesday 16 September 2025 10:42 PM IST

മലപ്പുറം : എടവണ്ണയിലെ വീട്ടിൽ നടന്ന പൊലീസ് പരിശോധനയിൽ 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്ത്‌ പൊലീസ്. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സും കണ്ടെത്തി. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു എയർഗണ്ണും കണ്ടെത്തിയിരുന്നു. വീടിന് താഴെ ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. ഇവ എവിടെ നിന്ന് എത്തിച്ചുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത തേടുകയാണ് പൊലീസ്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.