അംഗത്വം പുനഃസ്ഥാപിക്കാം

Wednesday 17 September 2025 12:16 AM IST

പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ 10 വർഷം വരെ കുടിശികയുളള തൊഴിലാളികൾക്ക് അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ അവസരം. 01-09-2015 മുതൽ കുടിശിക വരുത്തിയവർക്കാണ് ആനുകൂല്യം. ഇതിനകം 60 വയസ് പൂർത്തിയായ തൊഴിലാളികൾ കുടിശിക അടയ്‌ക്കേണ്ടതില്ല. ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം ഡിസംബർ 10ന് മുമ്പ് കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2327415.