മാസപ്പടി കേസ്: ഹർജി മാറ്റി

Wednesday 17 September 2025 1:21 AM IST

കൊച്ചി: സി.എം.ആർ.എൽ- എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കാൻ മാറ്റി. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് നോട്ടീസ് നൽകാൻ കഴിയാത്തത് കണക്കിലെടുത്താണിത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. മാദ്ധ്യമ പ്രവർത്തകൻ എം.ആർ.അജയൻ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.