അപകടമുണ്ടാക്കിയാൽ അടി ഉറപ്പ്,​ അതിവേഗക്കാർക്ക് പാറപ്പുറത്തുകാരുടെ മുന്നറിയിപ്പ്

Wednesday 17 September 2025 1:22 AM IST

ആലുവ ദേശം- വല്ലംകടവ് റോഡി​ലെ മുന്നറി​യി​പ്പ് ബോർഡ്

കൊ​ച്ചി​:​ ​റോ​ഡ് ​ന​ന്നാ​യ​പ്പോ​ൾ​ ​അ​പ​കടം​ ​കൂ​ടി.​ ​കാ​ര​ണം​ ​തി​രി​ച്ച​റി​ഞ്ഞ​ ​പാ​റ​പ്പു​റ​ത്തെ​ ​നാ​ട്ടു​കാ​ർ​ ​പ്ര​തി​രോ​ധ​വു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി.​ ​'​അ​മി​ത​വേ​ഗ​ത്തി​ൽ​ ​വാ​ഹ​ന​മോ​ടി​ച്ച് ​അ​പ​ക​ട​മു​ണ്ടാ​ക്കി​യാ​ൽ​ ​ത​ല്ല് ​ഉ​റ​പ്പ്,​ ​ഒ​രു​ ​ദ​യ​യും​ ​ഉ​ണ്ടാ​കി​ല്ല​"​ ​നാ​ട്ടു​കാ​ർ​ ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​യി​ലെ​ ​ആ​ലു​വ​ ​ദേ​ശം​-​വ​ല്ലം​ ​ക​ട​വ് ​റോ​ഡി​ലാ​ണ് ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​മു​ന്ന​റി​യി​പ്പ് ​ബോ​ർ​ഡു​ള്ള​ത്.

ഇ​രു​ച​ക്ര​വാ​ഹ​നം​ ​ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ ​വ​ട്ടേ​രി​ ​സേ​വ്യ​റി​നെ​ ​(59​)​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​രോ​ഷം​ ​അ​ണ​പൊ​ട്ടി​യ​ത്.​ ​ഏ​റെ​ ​നാ​ളാ​യി​ ​ത​ക​ർ​ന്നു​കി​ട​ന്ന​ 14.1​ ​കി​ലോ​മീ​റ്റ​ർ​ ​റോ​ഡ് ​നാ​ട്ടു​കാ​രു​ടെ​ ​നി​ര​ന്ത​ര​ ​മു​റ​വി​ളി​ക്കൊ​ടു​വി​ൽ​ 17.5​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​ബി.​എം.​ബി.​സി​ ​നി​ല​വാ​ര​ത്തി​ൽ​ ​പു​തു​ക്കി​പ്പ​ണി​ത​ത്. റോ​ഡ് ​ന​ന്നാ​യ​പ്പോ​ൾ​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​കു​തി​ച്ചു​ ​പാ​യു​ന്നു.​ ​അ​മി​ത​വേ​ഗ​ത​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​മു​ന്ന​റി​യി​പ്പ് ​ബോ​‌​‌​ർ​ഡു​ക​ളും​ ​സാ​ദ്ധ്യ​മാ​യ​ ​മു​ൻ​ക​രു​ത​ലു​ക​ളും​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​നോ​ട് ​അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു.​ ​അ​തു​കൊ​ണ്ടും​ ​ഫ​ല​മി​ല്ലാ​താ​യ​പ്പോ​ഴാ​ണ് ​നാ​ട്ടു​കാ​ർ​ ​ബോ​ർ​ഡ് ​വ​ച്ച​ത്. '​ജ​ന​ങ്ങ​ൾ​ ​കാ​ഴ്ച​ക്കാ​ര​ല്ല,​ ​കാ​വ​ൽ​ക്കാ​രാ​ണ്"​ ​എ​ന്ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​നേ​ര​ത്ത​ത​ന്നെ​ ​റോ​ഡ​രി​കി​ൽ​ ​ബോ​‌​ർ​ഡ് ​വ​ച്ചി​രു​ന്നു.​ ​അ​തു​ൾ​ക്കൊ​ള്ളാ​നും​ ​പ​ല​രും​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.

 ആംബുലൻസ് നൽകി യൂത്ത്മൂവ്മെന്റ്

അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് നാട്ടുകാരുടെ ബാദ്ധ്യതയായി. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ആംബുലൻസ് ഇല്ല. ഈ പ്രശ്നം പരിഹാരിക്കാൻ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവാക്കൾ 9 ലക്ഷം രൂപ സമാഹരിച്ച് ആംബുലൻസും വാങ്ങി. കഴിഞ്ഞ തിരുവോണ നാളിലായിരുന്നു കന്നിയോട്ടം. തിങ്കളാഴ്ചയും ലോറി കാറിലിടിച്ച് അപകടമുണ്ടായി. അതിലുണ്ടായിരുന്നവർ ഭാഗ്യത്താനാണ് രക്ഷനേടിയത്.

'വാഹനങ്ങൾക്ക് അമിതവേഗതയാണ്. അതുകൊണ്ട് നാട്ടുകാരുടെ സുരക്ഷയ്ക്ക് ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കുകയല്ലാതെ വഴിയില്ല''

ഗ്രേസി ദയാനന്ദൻ, കാഞ്ഞൂർ വാർഡ് മെമ്പർ.

'ഒരു വർഷത്തിനകം ഈ റോഡിൽ മൂന്ന് ജീവൻ പൊലിഞ്ഞു, നിരവധി പേർക്ക് പരിക്കേറ്റു. ഇനിയും ഈ സ്ഥിതി തുടരാനാവില്ല''

കെ.ജി. നിഷാദ്, യൂത്തുമൂവ്മെന്റ് പ്രസിഡന്റ്