വൈശാലി വീണ്ടും ഗ്രാൻഡ് സ്വിസ് ചാമ്പ്യൻ
Wednesday 17 September 2025 12:23 AM IST
സമർഖണ്ഡ് : ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം കിരീടം നേടി ഇന്ത്യൻ വനിതാ താരം ആർ. വൈശാലി. ഇതോടെ അടുത്ത ലോക ചാമ്പ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യതയും നേടി. ദിവ്യ ദേശ്മുഖ്,കൊനേരു ഹംപി എന്നീ ഇന്ത്യൻ താരങ്ങൾ നേരത്തേ കാൻഡിഡേറ്റ്സിന് യോഗ്യത നേടിയിരുന്നു.
ഉസ്ബക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഗ്രാൻഡ് സ്വിസ് ചാമ്പ്യൻഷിപ്പിൽ വൈശാലിയും റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാതറിന ലഗ്നോയും എട്ടുപോയിന്റ് വീതമാണ് നേടിയതെങ്കിലും റേറ്റിംഗിൽ മുന്നിലുള്ള എതിരാളികളുമായുള്ള മത്സരങ്ങൾ വൈശാലിയെ ചാമ്പ്യനാക്കുകയായിരുന്നു. ഓപ്പൺ വിഭാഗത്തിൽ ഡച്ച് താരം അനിഷ് ഗിരി ചാമ്പ്യനായി.