അവയവ മാഫിയയെ കണ്ടെത്തി: മന്ത്രി വീണ

Wednesday 17 September 2025 2:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. നിയമവിധേയമല്ലാത്ത അവയവദാനം ത‌ടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണിത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ഒഴികെ മറ്റു മൂന്ന് പ്രതികളെയും അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറി.

ഈ സർക്കാർ നാലുവർഷം കൊണ്ട് 25.17 ലക്ഷം പേർക്കായി 7,808 കോടിരൂപ സൗജന്യ ചികിത്സയ്ക്കായി ചെലവിട്ടു. 2015-16ൽ സർക്കാർ ആശുപത്രികളിലെത്തിയിരുന്നവർ എ‌ട്ടുകോടി ആയിരുന്നത് ഇപ്പോൾ 13 കോടിയായി. ഒരു വർഷം സൗജന്യ ചികിത്സയ്ക്കായി 650-700 കോടിവരെ ചെലവിടുന്നു.