ഗുരുദേവ മഹാസമാധി ദിനാചരണം

Wednesday 17 September 2025 1:31 AM IST

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി 5) നാടെങ്ങും ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റ് ഗുരുദേവ ക്ഷേത്രങ്ങളിലും മന്ദിരങ്ങളിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും സമാധി ദിനാചരണ പരിപാടികൾ നടക്കും.

ശിവഗിരി മഠത്തിൽ രാവിലെ 5 ന് വിശേഷാൽ പൂജ, ഹവനം, പാരായണം. 6ന് തിരുഅവതാര മുഹൂർത്തപൂജ (മഹാസമാധി മന്ദിരത്തിൽ), 8ന് അഖണ്ഡനാമ ജപയജ്ഞം, ഉപവാസ യജ്ഞം (വൈദികമഠം). ഉദ്ഘാടനം സ്വാമി പരാനന്ദ. 10ന് മഹാപരിനിർവ്വാണ സമ്മേളനം

ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് (ശ്രീരാമകൃഷ്ണമഠം, പത്തനംതിട്ട) ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണവും.വി.എം.സുധീരൻ മുഖ്യപ്രഭാഷണവും നടത്തും. ഗുരുദേവശിഷ്യ സദ്ഗുരു മലയാളസ്വാമി ശിഷ്യൻ (ആന്ധ്രപ്രദേശ്) സ്വാമി പരമാത്മാനന്ദഗിരി മഹാസമാധി സന്ദേശം നൽകും.

ഉച്ചയ്ക്ക് 12ന് സത്യവ്രതസ്വാമി നിർവ്വാണ ശതാബ്ദി സ്മൃതിപ്രഭാഷണം സ്വാമി ഋതംഭരാനന്ദയും 1ന് ഗുരുദേവന്റെ മഹാപരിനിർവ്വാണ പ്രഭാഷണം സ്വാമി സച്ചിദാനന്ദയും നടത്തും. 2ന് ശാരദാമഠത്തിൽ സന്യാസശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഹോമയജ്ഞം. 3ന് മഹാസമാധി മന്ദിരത്തിലേക്ക് കലശ പ്രദക്ഷിണയാത്ര, മഹാസമാധി സമയമായ 3.30ന് മഹാസമാധിപൂജ. കലശാഭിഷേകം, സമൂഹാർച്ചന, സമൂഹപ്രാർത്ഥന, ഉപവാസയജ്ഞ സമാപനം, വൈകിട്ട് 4ന് മഹാപ്രസാദ വിതരണം. 25, 26, 27 തീയതികളിൽ ശ്രീനാരായണ മാസാചരണ സമാപനവും, ബോധാനന്ദസ്വാമി അഭിഷേക ശതാബ്ദി ആഘോഷവും നടക്കും.