പട്ടയം നൽകാൻ ചട്ടം ലഘൂകരിക്കും
Wednesday 17 September 2025 12:43 AM IST
തിരുവനന്തപുരം: ഭൂമിയുടെ പട്ടയരേഖ നഷ്ടമായാൽ പകരം അധികൃതരിൽ നിന്നുള്ള നിജസ്ഥിതി റിപ്പോർട്ട് പരിഗണിക്കുമെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. സാധാരണക്കാർക്ക് പട്ടയം നൽകാൻ നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും. തോട്, കുളം എന്നിവ ഇല്ലാതായതോടെ ആ ഭൂമിയും ഇനം മാറ്റി പതിച്ചുനൽകും.
മറ്റ് വകുപ്പുകളുടെ പക്കലുള്ള ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്ത് പട്ടയം നൽകും. മുൻപ് പഞ്ചായത്തുകൾ വില നൽകി വാങ്ങിയ ഭൂമി ജില്ലാതലത്തിൽ വിതരണം ചെയ്യാം. പാറ പുറമ്പോക്കുകളിൽ പാറ അളന്നുമാറ്റി ശേഷിച്ച ഭൂമി പതിച്ചുകൊടുക്കുന്നുണ്ടെന്നും സനീഷ് കുമാർ ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.