പത്രാധിപർ അനുസ്മരണം നാളെ: മന്ത്രി ബാലഗോപാൽ ഉദ്ഘാടകൻ

Wednesday 17 September 2025 1:48 AM IST

തിരുവനന്തപുരം: പത്രാധിപർ കെ. സുകുമാരന്റെ 44-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി നോൺ ജേർണലിസ്റ്റ്‌‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

കേരളകൗമുദി അങ്കണത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനാകും. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും. കേരളകൗമുദി നോൺ ജേർണലിസ്റ്റ്‌‌സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക് കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്ക് പത്രാധിപർ സ്മാരക അവാർഡും മാനേജ്മെന്റ് നൽകുന്ന ധനസഹായവും, പ്ലസ് ടുവിന് കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്യും. സമ്മേളനത്തിനു മുമ്പ് രാവിലെ 9.30ന് പത്രാധിപരുടെ അന്ത്യവിശ്രമ സ്ഥലത്ത് പുഷ്പാർച്ചന നടത്തും.