ജനകീയ സമരം ശക്തമാക്കും: പ്രതിപക്ഷം
Wednesday 17 September 2025 1:43 AM IST
തിരുവനന്തപുരം: കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തിയുള്ള ശക്തമായ പോരാട്ടം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുന്നംകുളത്തേത് ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ നിരപരാധികൾ പീഡിപ്പിക്കപ്പെട്ട വിഷയമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പൊലീസുകാർ പണം വാങ്ങുന്നത് കേരളത്തിലെ ജനങ്ങൾ മുഴുവൻ കണ്ടതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമേശ് ചെന്നില, മോൻസ് ജോസഫ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.