തിരഞ്ഞെടുപ്പ് ഹ‌ർജിയിൽ മാണി സി.കാപ്പന് നോട്ടീസ്

Wednesday 17 September 2025 12:55 AM IST

ന്യൂഡൽഹി: പാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി.വി. ജോൺ അഭിഭാഷകൻ വിൽസ് മാത്യൂസ് മുഖേന സമ‌ർപ്പിച്ച ഹർജിയിൽ മാണി സി.കാപ്പന് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. നവംബർ 10നകം മറുപടി സമ‌ർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. അനുവദനീയമായതിലും കൂടുതൽ തുക തിരഞ്ഞെടുപ്പിനായി ചെലവഴിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.