ഡി.സി.സി ഓഫീസിന് മുമ്പിൽ നിരാഹാരത്തിന് വിജയന്റെ കുടുംബം
സുൽത്താൻ ബത്തേരി : ബാങ്കിലുള്ള ബാദ്ധ്യത തീർത്ത് വീടിന്റെയും വസ്തുവിന്റെയും ആധാരം എടുത്തുതന്നില്ലെങ്കിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ വയനാട് ഡി.സി.സി ഓഫീസിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷററായിരുന്ന എൻ.എം.വിജയന്റെ മരുമകൾ പത്മജ അറിയിച്ചു. കഴിഞ്ഞ ജൂൺ 30നകം അർബൻ ബാങ്കിലെ കടം വീട്ടി ഭൂമിയുടെയും വീടിന്റെയും രേഖകൾ എടുത്തുതരാമെന്നാണ് കോൺഗ്രസ് ഉപസമിതിയും നേതൃത്വവും വ്യക്തമാക്കിയത്. എന്നാൽ ബാദ്ധ്യത തീർക്കാതെ പറഞ്ഞ് പറ്റിക്കുകയായിരുന്നു.
കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരിയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് കോടികൾ കോഴ വാങ്ങുകയും ആ തുക വാങ്ങിയെടുക്കുന്നതിന് വേണ്ടി അച്ഛന്റെ വിശ്വാസ്യത ഉപയോഗിക്കുകയും ചെയ്തവരാണ് കോൺഗ്രസ് നേതാക്കൾ. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരിക്കുമ്പോഴാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്നും ആരോപിച്ചു.