അപേക്ഷ ക്ഷണിച്ചു
Wednesday 17 September 2025 1:18 AM IST
കൊല്ലം: ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ 22ന് ആരംഭിക്കുന്ന വിവിധ തൊഴിൽ പരിശീലന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കായുള്ള തയ്യൽ പരിശീലനം, അലങ്കാര നെറ്റിപ്പട്ട നിർമ്മാണം, ഫാൻസി ബാഗ് നിർമ്മാണം, ലിക്വിഡ് എംബ്രോയിഡറി, ഡോൾ മേക്കിംഗ്, ഗ്ലാസ് പെയിന്റിംഗ്, കോഫി പെയിന്റിംഗ്, തഞ്ചൂർ പെയിന്റിംഗ്, എംബോസ് പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ് തുടങ്ങിയ കോഴ്‌സുകൾക്കും അപേക്ഷിക്കാം. 20ന് വൈകിട്ട് 5ന് മുമ്പായി ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് ഐ.ടി സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2791190.