ഏത് നിമിഷവും ആക്രമണം ഉണ്ടാകാം; ജില്ലയിലെ തോട്ടിലോ ആറിലോ ഇറങ്ങുമ്പോൾ സൂക്ഷിക്കണം

Wednesday 17 September 2025 11:34 AM IST

കോട്ടയം: തോട്ടിലേക്കോ, ആറിലേയ്‌ക്കോ ഇറങ്ങാൻ പേടിയാണ്. ഏത് നിമിഷവും നീർനായ ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് തീരത്തുള്ളവർ. വേനൽക്കാലമാകുമ്പോൾ തുണിയലക്കാനും കുളിക്കാനുമൊക്കെ എവിടെ പോകുമെന്നാണ് മീനച്ചിലാറിന്റെ കരയിൽ താമസിക്കുന്നവരുടെ ചോദ്യം.

കരയിൽ തെരുവുനായകളുടെ ശല്യത്തിന് സമാനമാണ് ആറുകളിലെ നീർനായ ശല്യവും. ജില്ലയിലെ പുഴകളിൽ കുളിക്കാനിറങ്ങുന്നവരെയും തുണിയലക്കാൻ എത്തുന്നവരെയെല്ലാം നീർനായ ആക്രമിക്കുന്ന സംഭവം പതിവായിരിക്കുകയാണ്. മണിമല, പമ്പ, മീനച്ചിൽ നദികളിലും വേനനാട്ട് കായലിലും തോടുകളിലും നീർനായകൾ ഏറെയുണ്ട്. മീനച്ചിലാറ്റിലാണ് ശല്യം കൂടുതൽ. പാറമ്പുഴ മുതൽ പടിഞ്ഞാറേയ്ക്കുള്ള ഭാഗത്ത് ഇവ വിലസുകയാണ്.

മത്സ്യതൊഴിലാളികളും ദുരിതത്തിൽ ചെറുതോടുകളിലും കായലിനോട് ചേർന്നുള്ള പ്രദേശങ്ങളിലുമെല്ലാം നീർനായയുടെ സാന്നിദ്ധ്യമുണ്ടാകുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വെള്ളത്തിൽ മറഞ്ഞിരിക്കുകയും മനുഷ്യരോ നാൽക്കാലികളോ വെള്ളത്തിൽ ഇറങ്ങിയാൽ കൂട്ടത്തോടെ ആക്രമിക്കുകയുമാണ് പതിവ്. വെള്ളത്തിനടിയിലൂടെ വന്നും ആക്രമിക്കുന്നതായി ജനങ്ങൾ പറയുന്നു.

കണക്കെടുപ്പിനൊരുങ്ങി അധികൃതർ നീർനായ ശല്യം വർദ്ധിക്കുന്ന സാഹര്യത്തിൽ ഇവയുടെ കണക്കെടുപ്പിന് ഒരുങ്ങുകയാണ് അധികൃതർ. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസ്, വനംവകുപ്പ്, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കണക്കെടുപ്പ് നടക്കുക. നീർനായ ആക്രമണം നടന്ന സ്ഥലങ്ങൾ, പരിക്കേറ്റവർ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

കഴിഞ്ഞയാഴ്ച കണക്കെടുപ്പ് നടത്താൻ നിശ്‌യിച്ചിരുന്നു. എന്നാൽ, പുഴയിലെ വെള്ളം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഈ മാസം അവസാനത്തേയ്ക്ക് മാറ്റി.

ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ)